ലോക്കറിലും സുരക്ഷയില്ല! സഹകരണ ബാങ്കിലെ ലോക്കറില്‍ സൂക്ഷിച്ച അറുപത് പവനോളം സ്വര്‍ണം കാണാതായെന്ന് പരാതി

 ലോക്കറിലും സുരക്ഷയില്ല! സഹകരണ ബാങ്കിലെ ലോക്കറില്‍ സൂക്ഷിച്ച അറുപത് പവനോളം സ്വര്‍ണം കാണാതായെന്ന് പരാതി

തൃശൂര്‍: കൊടുങ്ങല്ലൂര്‍ സഹകരണ ബാങ്കിലെ ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണം കാണാതായതായി പരാതി. അറുപത് പവനോളം തൂക്കമുള്ള ആഭരണങ്ങളാണ് ലോക്കറില്‍ നിന്ന് കാണാതായത്. എടമുട്ടം സ്വദേശിനി സുനിതയാണ് സേഫ് ഡെപ്പോസിറ്റ് ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണം കാണാതായതായി കൊടുങ്ങല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.

സ്വര്‍ണം പോയത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് അധികൃതരും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സുനിതയുടെയും അമ്മ സാവിത്രിയുടെയും പേരില്‍ ബാങ്കിലെ സേഫ് ഡെപ്പോസിറ്റ് ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണമാണ് കാണാതായിരിക്കുന്നത്.

അതേ സമയം കരുവന്നൂര്‍ തട്ടിപ്പിലെ അന്വേഷണത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂര്‍ ബാങ്കിലെ ഒരു അക്കൗണ്ട് ഇഡി ഫ്രീസ് ചെയ്തിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.