'ഞാന്‍ അവസാനിപ്പിച്ചിട്ടല്ലേ അനൗണ്‍സ് ചെയ്യേണ്ടത്'; ക്ഷുഭിതനായി വേദിയില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഇറങ്ങിപ്പോക്ക്

 'ഞാന്‍ അവസാനിപ്പിച്ചിട്ടല്ലേ അനൗണ്‍സ് ചെയ്യേണ്ടത്'; ക്ഷുഭിതനായി വേദിയില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഇറങ്ങിപ്പോക്ക്

കാസര്‍കോട്: പ്രസംഗം അവസാനിപ്പിക്കുന്നതിന് തൊട്ടുമുമ്പുള്ള അനൗണ്‍സ്മെന്റില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി. കാസര്‍കോട് കുണ്ടംകുഴിയില്‍ കെട്ടിട ഉദ്ഘാടന വേദിയിലായിരുന്നു സംഭവം. കെട്ടിടം ഉദ്ഘാടനം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പറയുമ്പോഴേക്കും പിന്നീട് നടക്കാന്‍ പോകുന്ന പരിപാടികളെക്കുറിച്ചുള്ള അനൗണ്‍സ്മെന്റ് നടത്തുകയായിരുന്നു. ഇതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

താന്‍ സംസാരിച്ച് അവസാനിപ്പിച്ചിട്ടില്ല. അതിന് ശേഷമാണ് ഇത്തരത്തിലുള്ള അനൗണ്‍സ്മെന്റുകള്‍ നടത്തേണ്ടത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ അനൗണ്‍സ്മെന്റ് നടത്തുന്ന ആള്‍ ഇതും കേട്ടില്ല. തുടര്‍ന്ന് ഇയാള്‍ക്ക് ചെവികേള്‍ക്കില്ലേ എന്ന് ചോദിച്ച മുഖ്യമന്ത്രി വേദിയില്‍ നിന്ന് ഇറങ്ങി പോവുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.