ഓപ്പറേഷന്‍ ഡി ഹണ്ട്: സംസ്ഥാനത്തെ 1300 കേന്ദ്രങ്ങളില്‍ റെയ്ഡ്; തിരുവനന്തപുരത്ത് 48 പേര്‍ അറസ്റ്റില്‍

ഓപ്പറേഷന്‍ ഡി ഹണ്ട്: സംസ്ഥാനത്തെ 1300 കേന്ദ്രങ്ങളില്‍ റെയ്ഡ്; തിരുവനന്തപുരത്ത് 48 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി വില്‍പ്പനക്കാരെ കണ്ടെത്താന്‍ വ്യാപക പരിശോധന. ഓപ്പറേഷന്‍ ഡി ഹണ്ട് എന്ന പേരിലായിരുന്നു സംസ്ഥാനത്തൊട്ടാകെയുള്ള 1300 കേന്ദ്രങ്ങളില്‍ റെയ്ഡ് നടന്നത്. പൊലീസും നാര്‍ക്കോട്ടിക് സെല്‍ ടീമംഗങ്ങളും സംയുക്തമായാണ് പരിശോധന നടത്തിയത്.

അന്വേഷണ സംഘം ലഹരി വില്‍പ്പനക്കാരുടെയും ഇടനിലക്കാരുടെയും പട്ടിക തയ്യാറാക്കിയായിരുന്നു പരിശോധന നടത്തിയത്. സംസ്ഥാനത്ത് 230 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ തിരുവനന്തപുരം റേഞ്ചില്‍ 49 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 48 പേര്‍ അറസ്റ്റിലാവുകയും ചെയ്തു. ഡിജിപിയുടെ മേല്‍നോട്ടത്തില്‍ പരിശോധന തുടരുകയാണ്.

കോഴിക്കോട് ഉള്ളേരിയില്‍ ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 65 മില്ലിഗ്രാം എംഡി എം എയുമായി മുഷ്താഖ് അന്‍വറി(23)നെ അത്തോളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മയക്കുമരുന്ന് വിതരണ സംഘത്തിലെ കണ്ണിയാണ് അന്‍വറെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. അന്‍വറിനെതിരെ കൊയിലാണ്ടി സ്റ്റേഷനില്‍ മറ്റൊരു എംഡിഎംഎ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.