കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും; കണ്ടെയ്ന്‍മെന്റ് സോണില്‍ ഓണ്‍ലൈന്‍ ക്ലാസ്

 കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും; കണ്ടെയ്ന്‍മെന്റ് സോണില്‍ ഓണ്‍ലൈന്‍ ക്ലാസ്

കോഴിക്കോട്: നിപ രോഗബാധയെ തുടര്‍ന്ന് ജില്ലയില്‍ അടച്ചിട്ടിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് തിങ്കളാഴ്ച മുതല്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നത്.

കണ്ടെയ്ന്‍മെന്റ് സോണിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ പഠനമായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. കണ്ടെയ്ന്‍മെന്റ് സോണില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാലയങ്ങളില്‍ പോകുന്നതിനായി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനാല്‍ തന്നെ ഓണ്‍ലൈന്‍ മുഖേന പഠന സൗകര്യം സജ്ജമാക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ എ. ഗീത നിര്‍ദേശം നല്‍കി.

മാസ്‌കും സാനിറ്റൈസറും ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ച് കൊണ്ടായിരിക്കും വിദ്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.