തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഐ.സി.യു വെന്റിലേറ്റര്‍ വാടക: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഐ.സി.യു വെന്റിലേറ്റര്‍ വാടക: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐ.സി.യുവിലും വെന്റിലേറ്ററിലും പ്രവേശിപ്പിക്കപ്പെടുന്ന സാധാരണക്കാരായ രോഗികളില്‍ നിന്നും പണം ഈടാക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.

മെഡിക്കല്‍ കോളജ് സൂപ്രണ്ട് പതിനഞ്ചു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു.

വെന്റിലേറ്ററിന് അഞ്ഞൂറു രൂപയും ഐ. സി. യു വിന് ആയിരം രൂപയുമാണ് ഈടാക്കുന്നത്. മഞ്ഞ കാര്‍ഡുള്ളവര്‍ക്ക് മാത്രമാണ് സൗജന്യമെന്നും മഞ്ഞ കാര്‍ഡില്ലാത്ത ആയിരങ്ങളാണ് ആശുപത്രിയിലെത്തുന്നതെന്നും പരാതിയില്‍ പറയുന്നു. പൊതുപ്രവര്‍ത്തകനായ നജീവ് ബഷീര്‍ സമര്‍പ്പിച്ച കേസിലാണ് നടപടി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.