സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ 13 ലക്ഷം മുടക്കി സ്പീക്കറുടെ ഘാന യാത്ര; ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി തുക അനുവദിച്ച് ധനവകുപ്പ്

സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ 13 ലക്ഷം മുടക്കി സ്പീക്കറുടെ ഘാന യാത്ര; ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി തുക അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം: കടുത്തസാമ്പത്തിക പ്രതിസന്ധിക്കിടെ സ്പീക്കര്‍ എ.എന്‍ ഷംസിറിന്റെ ലക്ഷങ്ങള്‍ മുടക്കിയുള്ള ഘാന യാത്ര. യാത്ര ചെലവിനായി 13 ലക്ഷം ധനവകുപ്പ് അനുവദിച്ചു. സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ ആറ് വരെയാണ് സന്ദര്‍ശനം. ഘാനയില്‍ നടക്കുന്ന 66-ാമത് കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് യാത്ര. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്.

അതേസമയം ഘാനക്ക് സമീപമുള്ള നാല് രാജ്യങ്ങള്‍ കൂടി ഷംസീര്‍ സന്ദര്‍ശിക്കുമെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. നിയമസഭ സെക്രട്ടറിയേറ്റ് ഓഗസ്റ്റ് 16 ന് യാത്ര ചെലവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ധന ബജറ്റ് വിങില്‍ നിന്ന് സെപ്റ്റംബര്‍ 23 ന് 13 ലക്ഷം അധിക ഫണ്ടായി അനുവദിക്കകയായിരുന്നു.

അതേസമയം കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ജനസദസിനും കേരളീയത്തിനുമായി സര്‍ക്കാര്‍ പൊടിപൊടിക്കുവാന്‍ ലക്ഷ്യമിടുന്നത് 200 കോടി രൂപയാണ്. ഈ പരിപാടിക്കായി സ്പോണ്‍സര്‍ഷിപ്പുകള്‍ സ്വീകരിക്കുവാവാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.