വന്ദേഭാരതിന് തലശേരിയില്‍ സ്റ്റോപ്പ് വേണം; നിയമസഭാ സ്പീക്കര്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി

വന്ദേഭാരതിന് തലശേരിയില്‍ സ്റ്റോപ്പ് വേണം; നിയമസഭാ സ്പീക്കര്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി

തിരുവനന്തപുരം: വന്ദേഭാരതിന് തലശേരിയില്‍ സ്റ്റോപ്പ് ആവശ്യപ്പെട്ട് നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നല്‍കി. തലശേരിയില്‍ സ്റ്റോപ്പ് അനുവദിച്ചാല്‍ മലബാര്‍ കാന്‍സര്‍ സെന്ററില്‍ എത്തുന്ന രോഗികള്‍കള്‍ക്ക് ഉപകാരപ്രദമാകുന്നതിനാലാണ് ഈ ആവശ്യം ഉന്നയിച്ച് കത്ത് നല്‍കിയത്.

മലബാര്‍ കാന്‍സര്‍ സെന്ററില്‍ ഒരു ലക്ഷത്തോളം രോഗികള്‍ പ്രതിവര്‍ഷം എത്തുന്നുണ്ട്. 7000 മുതല്‍ 8000 രോഗികള്‍ ഓരോ വര്‍ഷവും പുതുതായി രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നാണ് കണക്ക്.

നിലവില്‍ കേരളത്തിന് രണ്ടു വന്ദേഭാരതാണ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ ഒന്ന് കോട്ടയം വഴിയും രണ്ടാമത്തേത് ആലപ്പുഴ വഴിയുമാണ് പോകുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.