കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സിപിഐഎം നേതാവ് പി.ആര്‍ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ഒക്ടോബര്‍ 10 നാണ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുക. കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ ഇടനിലക്കാരനായി നിന്നത് അരവിന്ദാക്ഷനാണെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച കേസുകളുടെ ചുമതലയുള്ള എറണാകുളം പ്രത്യേക സിബിഐ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. അന്വേഷണവുമായി പൂര്‍ണമായും സഹകരിച്ചിരുന്നുവെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രാഷ്ട്രീയമായി വേട്ടയാടുകയാണെന്നുമാണ് ജാമ്യാപേക്ഷയിലെ വാദം.

കള്ളപ്പണ ഇടപാടില്‍ എം.കെ കണ്ണന്‍ ചോദ്യം ചെയ്യലിന് കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ ഇ.ഡിക്ക് മുന്നില്‍ ഹാജരായിരുന്നു. നാല് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ അവസാനിപ്പിക്കുകയും ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.