ഉപജില്ലാ കായിക മേള: പെരുമഴയില്‍ വിറങ്ങലിച്ച് കുട്ടികള്‍; കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

ഉപജില്ലാ കായിക മേള: പെരുമഴയില്‍ വിറങ്ങലിച്ച് കുട്ടികള്‍; കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: പെരുമഴയത്ത് ഉപജില്ലാ കായിക മേള നടത്തിയ സംഭവത്തില്‍ ഇടപെട്ട് ബാലാവകാശ കമ്മീഷന്‍. സ്‌കൂള്‍ മീറ്റ് നിര്‍ത്തി വയ്ക്കാന്‍ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. സംഭവത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കാട്ടാക്കട ഉപജില്ലാ മേളയാണ് പെരുമഴയിലും നടത്തിയത്. ഇന്നലെയാണ് മത്സരങ്ങള്‍ നടത്തിയത്. ഇന്നും മത്സരങ്ങളുണ്ടായിരുന്നു.

ജില്ലയില്‍ ഇന്നലെ ഓറഞ്ച് അലര്‍ട്ടായിരുന്നു. എന്നാല്‍ ഇതു വകവയ്ക്കാതെയാണ് മീറ്റ് നടത്തിയത്. സംഭവം വാര്‍ത്തയായെങ്കിലും മീറ്റ് മാറ്റാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. മത്സരം മാറ്റി വച്ചാല്‍ ഗ്രൗണ്ട് കിട്ടില്ല എന്നായിരുന്നു ഇതിനുള്ള ന്യായീകരണം. വെള്ളം നിറഞ്ഞ ട്രാക്കിലൂടെയാണ് കുട്ടികള്‍ ഓട്ടം അടക്കമുള്ള മത്സരത്തില്‍ മാറ്റുരച്ചത്. 200നു മുകളില്‍ കുട്ടികള്‍ മത്സരിക്കാനെത്തിയിരുന്നു.

ജില്ലയില്‍ ഇന്നലെ രാവിലെ മുതല്‍ കനത്ത മഴയായിരുന്നു. കുട്ടികള്‍ വിറങ്ങലിച്ചു മത്സരിക്കാന്‍ നില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും അധികൃതര്‍ പരിഗണിച്ചിരുന്നില്ല. മത്സരം മാറ്റി വയ്ക്കാനുള്ള തീരുമാനവും അവര്‍ എടുത്തില്ല. പിന്നാലെയാണ് ബാലാവകാശ കമ്മീഷന്‍ രംഗത്തെത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.