ബിജെപി അംഗത്വം സ്വീകരിച്ച ഫാ. കുര്യാക്കോസ് മറ്റത്തിനെതിരെ നടപടി; പള്ളി വികാരി ചുമതലയില്‍ നിന്നും നീക്കി

ബിജെപി അംഗത്വം സ്വീകരിച്ച ഫാ. കുര്യാക്കോസ് മറ്റത്തിനെതിരെ നടപടി; പള്ളി വികാരി ചുമതലയില്‍ നിന്നും നീക്കി

ഇടുക്കി: ബിജെപി അംഗത്വം സ്വീകരിച്ച വൈദികനെ പള്ളി വികാരി ചുമതലയില്‍ നിന്ന് നീക്കി. ഇടുക്കി രൂപതയിലെ കൊന്നത്തടി പഞ്ചായത്ത് മങ്കുവ സെന്റ് തോമസ് ദേവാലയത്തിലെ വികാരിയായിരുന്ന ഫാ. കുര്യാക്കോസ് മറ്റത്തിനെതിരെയാണ് സഭയുടെ നടപടി.

ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എസ് അജി അടക്കമുള്ള നേതാക്കള്‍ നേരിട്ടെത്തിയാണ് ഫാ. കുര്യാക്കോസ് മറ്റത്തിനെ ഷാള്‍ അണിയിച്ച് ബിജെപി അംഗമായി സ്വീകരിച്ചത്.

വൈദികന്റെ നടപടിയില്‍ ഇടവകാംഗങ്ങള്‍ ശക്തമായ പ്രതിഷേധത്തിലാണ്. ഇടവക ജനങ്ങളുടെ ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഉത്തരവാദിത്വപ്പെട്ട വൈദികന്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി.

അതിനിടെ ബിജെപി അംഗമായ ശേഷം ഫാ. കുര്യാക്കോസ് മറ്റം തന്റെ നിലപാട് വ്യക്തമാക്കി. ക്രൈസ്തവര്‍ക്ക് ചേരാന്‍ കൊള്ളാത്ത പാര്‍ട്ടിയാണ് ബിജെപി എന്ന് കരുതുന്നില്ലെന്നായിരുന്നു അദേഹത്തിന്റെ പ്രതികരണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.