കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്

ന്യുഡല്‍ഹി: കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്. ഇതിന്റെ പ്രാരംഭ ഘട്ടമായി പ്രസിഡന്റ് രാം നാഥ് കോവിന്ദ് ഇരുസഭകളേയും ജനുവരി 29ന് അഭിസംബോധന ചെയ്യും. ബജറ്റ് അവതരണം രണ്ട് ഘട്ടങ്ങളായാണ് നടത്തുന്നതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജനുവരി 29 മുതല്‍ ഫെബ്രുവരി 15വരെയാണ് ആദ്യ ഘട്ട ബജറ്റ് സമ്മേളനം സംഘടിപ്പിക്കുന്നത്. രണ്ടാം ഘട്ട സമ്മേളനം നടക്കുന്നത് മാര്‍ച്ച്‌ എട്ട് മുതല്‍ ഏപ്രില്‍ എട്ട് വരെയുമാണ്. പാര്‍ലമെന്ററികാര്യ സമിതിയുടെ ക്യാബിനെറ്റ് കമ്മിറ്റിയിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.