റോഡിലെ കുഴിയില്‍ മൂന്ന് വയസുകാരി മുങ്ങിത്താഴ്ന്നു; രക്ഷയായത് സഹോദരിയുടെ ഇടപെടല്‍

റോഡിലെ കുഴിയില്‍ മൂന്ന് വയസുകാരി മുങ്ങിത്താഴ്ന്നു; രക്ഷയായത് സഹോദരിയുടെ ഇടപെടല്‍

പത്തനംതിട്ട: പൈപ്പ് ലൈനിന്റെ വാല്‍വ് സ്ഥാപിക്കാന്‍ റോഡിലെടുത്ത കുഴിയിലെ വെള്ളത്തില്‍ വീണ മൂന്ന് വയസുകാരിക്ക് ജീവന്‍ തിരിച്ചുകിട്ടിയത് സഹോദരിയുടെ ഇടപെടലില്‍. പത്തനംതിട്ടയിലെ നാരങ്ങാനം തെക്കേഭാഗം വാര്‍ഡില്‍ തെക്കേക്കര റെജി എബ്രഹാമിന്റെ മകളാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചോടെയാണ് സംഭവം. കളിക്കുന്നതിനിടെ കുട്ടി കുഴിയില്‍ വീണ് മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹോദരിയുടെ നിലവിളികേട്ട് ഓടിയെത്തിയ രക്ഷിതാക്കള്‍ കുഞ്ഞിനെ കുഴിയില്‍ നിന്നും പൊക്കിയെടുക്കുകയായിരുന്നു.

നെല്ലിക്കാല-മുടങ്ങില്‍പ്പടി റോഡിന്റെ വശത്താണ് ഇവരുടെ വീട്. പൈപ്പ് ലൈനിന്റെ വാല്‍വ് സ്ഥാപിക്കാനാണ് മുമ്പ് കുഴിയെടുത്തത്. എന്നാല്‍ ഒരുമീറ്ററോളം താഴ്ചയുള്ള കുഴിയില്‍ മഴപെയ്യുമ്പോള്‍ വെള്ളം നിറയും. കുഴിയുടെ അപകടാവസ്ഥ കാണിച്ച് പലതവണ പരാതി പറഞ്ഞിരുന്നെങ്കിലും ഫലമുണ്ടായില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.