മാസപ്പടി വിവാദം: മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം; വിജിലന്‍സ് ഡയറക്ടര്‍ക്ക് മാത്യു കുഴല്‍നാടന്റെ പരാതി

 മാസപ്പടി വിവാദം: മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം; വിജിലന്‍സ് ഡയറക്ടര്‍ക്ക് മാത്യു കുഴല്‍നാടന്റെ പരാതി

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ഇരുവര്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് അദേഹം പരാതി നല്‍കി.

ഇനി രണ്ടാം ഘട്ട നിയമ പോരാട്ടമാണെന്ന് മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചു. പി.വി എന്നാല്‍ പിണറായി വിജയന്‍ തന്നെയാണ്. വെറുതെ പുകമറ സൃഷ്ടിക്കാനല്ല ആരോപണം ഉന്നയിച്ചതെന്നും കൃത്യമായ തെളിവുകള്‍ കൈമാറിയിട്ടുണ്ടെന്നും തനിക്ക് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.

സിഎംആര്‍എലില്‍ നിന്ന് പണം കൈപ്പറ്റിയവരുടെ പട്ടികയിലുണ്ടായിരുന്ന ചുരുക്കപ്പേരാണ് 'പി.വി'. ആ പി.വി താനല്ലെന്നും ഈ നാട്ടില്‍ എത്രയോ പി.വിമാരുണ്ടെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. മാത്രമല്ല മകള്‍ക്കെതിരെ ഉയര്‍ന്ന മാസപ്പടി ആരോപണങ്ങളെല്ലാം അദേഹം നിഷേധിക്കുകയും ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.