കോളജുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാന്യമായ ഏത് വസ്ത്രവും ധരിക്കാം; ഉന്നത വിദ്യാഭ്യാസ വകുപ്പ്

കോളജുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാന്യമായ ഏത് വസ്ത്രവും ധരിക്കാം; ഉന്നത വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: കോളജുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദവും മാന്യവുമായ ഏത് വസ്ത്രവും ധരിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്. നേരത്തെ വസ്ത്ര ധാരണത്തിന്റെ പേരില്‍ പ്രിന്‍സിപ്പല്‍ അപമാനിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിരുന്നു. കൂടാതെ തിരുവനന്തപുരം സര്‍ക്കാര്‍ ട്രെയിനിങ് കോളജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടും പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.

കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. ബി.എഡ് കോളജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അധ്യാപക പരിശീലന കാലത്ത് മാന്യവും സൗകര്യപ്രദവുമായ ഏത് വസ്ത്രവും ധരിക്കാമെന്നാണ് ഉത്തരവ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.