ശബ്ദ മലിനീകരണം; കോളാമ്പി മൈക്കുകള്‍ 24 മണിക്കൂറിനുള്ളില്‍ നീക്കണം: ആരാധനാലയങ്ങള്‍ക്ക് നോട്ടീസ്

ശബ്ദ മലിനീകരണം; കോളാമ്പി മൈക്കുകള്‍ 24 മണിക്കൂറിനുള്ളില്‍ നീക്കണം: ആരാധനാലയങ്ങള്‍ക്ക് നോട്ടീസ്

തിരുവനന്തപുരം: കോളാമ്പി മൈക്കുകള്‍ ഉപയോഗിക്കുന്ന ആരാധനാലയങ്ങള്‍ക്ക് ശബ്ദ മലിനീകരണത്തിനെതിരേ നടപടിയെടുക്കുമെന്ന് കാണിച്ച് നോട്ടീസ്. സംസ്ഥാനത്തെ 250 ഓളം ആരാധനാലങ്ങള്‍ക്ക് ഇത്തരത്തില്‍ നോട്ടീസ് ലഭിച്ചിട്ടുണ്ട്. ആഭ്യന്തരവകുപ്പിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.

കോളാമ്പി മൈക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന നിയമം നിലവിലിരിക്കെ അത് ഉപയോഗിച്ചുവെന്നും 24 മണിക്കൂറിനുള്ളില്‍ അവ നീക്കിയില്ലെങ്കില്‍ മുന്നറിയിപ്പില്ലാതെ നിയമനടപടികള്‍ സ്വീകരിക്കുമെന്നുമാണ് നോട്ടീസിലുള്ളത്. എസ്‌ഐമാരും എസ്എച്ച്ഒമാരുമാണ് നോട്ടീസ് നല്‍കുന്നത്.

ഇക്കൊല്ലം മെയില്‍ തിരുവനന്തപുരം സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് മേധാവിയോട് ആഭ്യന്തരവകുപ്പ് നിര്‍ദേശിച്ചിരുന്നു. നിരോധിത മൈക്കുകള്‍ ഉപയോഗിക്കുന്ന ആരാധനാലയങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ആഭ്യന്തര വകുപ്പിന് പരാതി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വിവിധയിടങ്ങളില്‍ നോട്ടീസ് നല്‍കുന്നത്.

പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശബ്ദ മലിനീകരണം നടക്കുന്ന ആരാധാനാലയങ്ങളുടെ പട്ടിക പരാതിക്കാരന്‍ സമര്‍പ്പിച്ചത്. ക്ഷേത്രങ്ങള്‍, മസ്ജിദുകള്‍, പള്ളികള്‍ എന്നിവയുടെ പട്ടികയാണ് പരാതിക്കൊപ്പം നല്‍കിയിരുന്നത്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.