കല്‍പ്പറ്റ: സംസ്ഥാനത്തെ മാവോയിസ്റ്റ് കേന്ദ്രങ്ങളെന്ന് സംശയിക്കുന്ന ഇടങ്ങളില്‍ നിരീക്ഷണം ശക്തമാക്കുമെന്ന് പൊലീസ്. വയനാട്ടില്‍ ഇന്ന് നടക്കുന്ന യോഗത്തില്‍ എഡിജിപി എം.ആര്‍ അജിത് കുമാര്‍ പങ്കെടുക്കും.
വയനാട് കമ്പമലയില്‍ വീണ്ടും മാവോയിസ്റ്റുകളുടെ സാന്നിധ്യം കണ്ടെത്തിയ പശ്ചാത്തലത്തില്‍ കൂടിയാണ് അടിയന്തിര യോഗം. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് മാവോ, നക്സല്‍ കേന്ദ്രങ്ങളില്‍ നിരീക്ഷണം പൊലീസ് ശക്തമാക്കുന്നത്. വയനാട് ജില്ല ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ യോഗം നടത്താനും മാവോ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നാട്ടുകാരെ ഉള്‍പ്പെടെ സഹകരിപ്പിക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്.
പാടികള്‍ക്ക് സമീപം പൊലീസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകള്‍ കഴിഞ്ഞ ദിവസം മാവോയിസ്റ്റുകള്‍ തകര്‍ത്തിരുന്നു. കൂടാതെ തൊഴിലാളികളുടെ ദുരവസ്ഥയ്ക്ക് കാരണമായ മാനേജ്മെന്റിനെ ജനകീയ വിചാരണ നടത്തി ശിക്ഷിക്കുമെന്ന് മാവോയിസ്റ്റുകള്‍ പ്രദേശത്ത് ഇട്ട ലഘുലേഖയില്‍ പരാമര്‍ശമുണ്ടായിരുന്നു.