വായ്പ തിരിച്ചു പിടിക്കാന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ച് കരുവന്നൂര്‍ സഹകരണ ബാങ്ക്

വായ്പ തിരിച്ചു പിടിക്കാന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ച് കരുവന്നൂര്‍ സഹകരണ ബാങ്ക്

തൃശൂര്‍: വായ്പ തിരിച്ചു പിടിക്കാന്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് സമിതി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു. ഒരു വര്‍ഷം വരെ കുടിശികയുള്ള വായ്പയുടെ പലിശക്ക് 10 ശതമാനം ഇളവു നല്‍കും. അഞ്ചു വര്‍ഷം വരെ കുടിശികയുള്ള വായ്പയുടെ പലിശക്ക് 50 ശതമാനം വരെ ഇളവു നല്‍കും.

ഡിസംബര്‍ 30 വരെയാണ് ഇളവുകള്‍ പ്രാബല്യത്തിലുണ്ടാകുക. കരുവന്നൂര്‍ ബാങ്കിലെ വായ്പ തിരിച്ചുപിടിക്കലുമായി ബന്ധപ്പെട്ടുള്ള നടപടികളുടെ ഭാഗമായിട്ടാണ് ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് സമിതി പുതിയ പദ്ധതി പ്രഖ്യാപിച്ചത്.

രോഗബാധിതര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, മാതാപിതാക്കള്‍ മരിച്ച മക്കള്‍ എന്നിവര്‍ക്ക് പ്രത്യേക പലിശ ഇളവും അനുവദിക്കും. ഇളവുകള്‍ പ്രഖ്യാപിക്കുന്നതോടെ മുടങ്ങിയ വായ്പ തുക തിരികെ എത്തിക്കാനാകുമെന്നാണ് ബാങ്ക് ഭരണ സമിതിയുടെ പ്രതീക്ഷ.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.