മരുന്ന് മാറി നല്‍കിയ വിഷയം: അന്വേഷണത്തിന് ആരോഗ്യ മന്ത്രി നിര്‍ദേശം നല്‍കി

മരുന്ന് മാറി നല്‍കിയ വിഷയം: അന്വേഷണത്തിന് ആരോഗ്യ മന്ത്രി നിര്‍ദേശം നല്‍കി

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ഫാര്‍മസിയില്‍ നിന്നും മരുന്ന് മാറി നല്‍കിയെന്ന് ഉന്നയിക്കപ്പെട്ട വിഷയത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

കഴിഞ്ഞ ഓഗസ്റ്റ് 22 ന് പെണ്‍കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വാതരോഗത്തിന് ചികിത്സ തേടിയത്. ഒപിയില്‍ ഡോക്ടറെ കണ്ടതിന് ശേഷം കുറിപ്പടിയില്‍ നല്‍കിയ മരുന്നിന് പകരം ഫാര്‍മസിയില്‍ നിന്ന് നല്‍കിയത് ഹൃദ്രോഗത്തിനുള്ള മരുന്നായിരുന്നു. മരുന്ന് മാറിയതറിയാതെ പെണ്‍കുട്ടി കഴിഞ്ഞ 45 ദിവസങ്ങളായി ഈ മരുന്ന് കഴിക്കുകയും ചെയ്തു.

ഗുരുതരമായി സന്ധിവേദനയും ഛര്‍ദില്‍ അടക്കമുണ്ടായി. ഞരമ്പുകളില്‍ നിന്നും രക്തം പൊട്ടിയൊലിക്കുന്ന അവസ്ഥയുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു.

സംഭവത്തില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും പൊലീസിനും കുടുംബം പരാതി നല്‍കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.