തിരുവനന്തപുരത്ത് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു; ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരത്ത് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു; ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ജന്തുജന്യരോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാട് അച്ഛനും മകനുമാണ് രോഗം ബാധ സ്ഥിരീകരിച്ചത്. രോഗം കന്നുകാലിയില്‍ നിന്നാണ് പകര്‍ന്നതെന്നാണ് നിഗമനം. ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കന്നുകാലികളില്‍ നിന്നാണ് ബാക്ടീരിയ മനുഷ്യരിലേക്ക് പകരാറുള്ളത്. പനി, തലവേദന, പേശി വേദന, സന്ധി വേദന, ക്ഷീണം എന്നിവയാണ് ബ്രൂസെല്ലയുടെ ലക്ഷണങ്ങള്‍. ലക്ഷണങ്ങളെ തുടര്‍ന്ന് ആദ്യം മകനാണ് ചികിത്സ തേടിയത്. തുടര്‍ന്ന് രോഗം സ്ഥിരീകരിച്ചു. പിന്നാലെ അച്ഛനും രോഗം സ്ഥിരീകരിക്കുകയായിരുന്നു. അച്ഛനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും ആരോഗ്യനില ഗുരുതരമല്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

നേരത്തെയും സംസ്ഥാനത്ത് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചിരുന്നു. കുറച്ച് ആഴ്ചകള്‍ മുതല്‍ മാസങ്ങള്‍ക്കകം തന്നെ ബ്രൂസെല്ല ഭേദമാകും. മരണനിരക്ക് രണ്ട് ശതമാനം മാത്രമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.