മോട്ടോര്‍ വാഹന വകുപ്പ് സേവനങ്ങള്‍ക്ക് ആധാര്‍ മതി

മോട്ടോര്‍ വാഹന വകുപ്പ് സേവനങ്ങള്‍ക്ക് ആധാര്‍ മതി

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിലെ സേവനങ്ങള്‍ക്ക് ഇനി ആധാര്‍ മതി. 21 സേവനങ്ങള്‍ക്ക് വയസ്, മേല്‍വിലാസം എന്നിവ തെളിയിക്കാനുള്ള അടിസ്ഥാന രേഖയായി ആധാര്‍ കാര്‍ഡിനെ അംഗീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി.

ഈ സേവനങ്ങള്‍ക്ക് ഇനി മറ്റു രേഖകള്‍ അപ്‌ലോഡ് ചെയ്യേണ്ടതില്ല. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനം.

ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി സോഫ്റ്റ്‌വെയറില്‍ മാറ്റം വരുത്തി. വാഹനത്തിന്റെ ഉടമസ്ഥത കൈമാറല്‍, ആര്‍സി ബുക്കിലെ മേല്‍വിലാസം മാറ്റല്‍, ഹൈപ്പോത്തിക്കേഷന്‍ റദ്ദാക്കല്‍, പെര്‍മിറ്റ് പുതുക്കല്‍ അടക്കമുള്ള സേവനങ്ങള്‍ക്കാണ് ബാധകം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.