എല്‍.ജെ.ഡി-ആര്‍.ജെ.ഡി ലയനസമ്മേളനം ഇന്ന് കോഴിക്കോട്

എല്‍.ജെ.ഡി-ആര്‍.ജെ.ഡി ലയനസമ്മേളനം ഇന്ന് കോഴിക്കോട്

കോഴിക്കോട്: എല്‍.ജെ.ഡി-ആര്‍.ജെ.ഡി ലയന സമ്മേളനം ഇന്ന് കോഴിക്കോട് നടക്കും. വൈകിട്ട് നാലിന് ആര്‍.ജെ.ഡി നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് ആര്‍.ജെ.ഡി പതാക, എല്‍.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ്‌കുമാറിന് കൈമാറും.

ലയനത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍.ജെ.ഡി സംസ്ഥാന ഘടകം പിരിച്ചു വിട്ടതായി ദേശീയ നേതൃത്വം അറിയിച്ചു. പുതിയ ഭാരവാഹികളെ ഇന്ന് വൈകിട്ട് പ്രഖ്യാപിക്കും. ലയന ശേഷവും കേരളത്തില്‍ പാര്‍ട്ടി എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്ന് എം.വി ശ്രേയാംസ്‌കുമാര്‍ വ്യക്തമാക്കി.

ആര്‍.ജെ.ഡി നേതാക്കളായ അബ്ദുള്‍ബാരി സിദ്ദിഖി, മനോജ് ഝാ, സഞ്ജയ് യാദവ് എന്നിവരും എല്‍ജെഡി നേതാക്കളായ വര്‍ഗീസ് ജോര്‍ജ്, കെ.പി മോഹനന്‍ തുടങ്ങിയവരും ലയനസമ്മേളനത്തില്‍ പങ്കെടുക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.