കോട്ടയത്ത് അമോണിയ കയറ്റി വന്ന ലോറി മറിഞ്ഞു; കിണര്‍ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

കോട്ടയത്ത് അമോണിയ കയറ്റി വന്ന ലോറി മറിഞ്ഞു; കിണര്‍ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

കോട്ടയം: പാലാ എലിക്കുളത്ത് അമോണിയ കയറ്റി വന്ന ലോറി മറിഞ്ഞു. സമീപത്തെ തോട്ടിലേക്കാണ് അമോണിയ പൂര്‍ണമായും ഒഴുകിയത്. മഞ്ചക്കുഴി ഭാഗത്ത് കിണര്‍ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ലോറി ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടകാരണമെന്നാണ് സംശയിക്കപ്പെടുന്നത്. പരിക്കേറ്റ ഡ്രൈവറെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വെള്ളത്തിന് നിറവ്യത്യാസം ഉണ്ടെങ്കില്‍ ഉപയോഗിക്കരുതെന്നും അധികൃതരെ അറിയിക്കണമെന്നും പഞ്ചായത്ത് നിര്‍ദേശം നല്‍കി.

അമോണിയ സമീപത്തെ കിണറുകളിലേക്കും പടരുന്നതായാണ് സൂചന. ലോറി മറിഞ്ഞ തോട്ടിലെ മീനുകള്‍ ചത്തു പൊങ്ങിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.