സഹകരണ സംഘങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ക്ക് കേരള ബാങ്കിന്റെ കോബാങ്ക് സംവിധാനം

സഹകരണ സംഘങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ക്ക് കേരള ബാങ്കിന്റെ കോബാങ്ക് സംവിധാനം

തിരുവനന്തപുരം: സഹകരണ സംഘങ്ങളിലെ ഉപഭോക്താക്കള്‍ക്ക് കേരള ബാങ്കിലൂടെ ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ ഉറപ്പാക്കുന്ന കോബാങ്ക് മൊബൈല്‍ ബാങ്കിങ് ആപ്ലിക്കേഷന്‍ സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. സഹകരണ ചരിത്രത്തില്‍ വിപ്ലവകരമായ മാറ്റത്തിന് നാന്ദികുറിക്കുന്നതാണ് കോബാങ്ക് മൊബൈല്‍ ബാങ്കിങ് സംവിധാനമെന്ന് മന്ത്രി പറഞ്ഞു.

സുതാര്യവും സുരക്ഷിതവുമായ ഡിജിറ്റല്‍ സേവനങ്ങള്‍ അതിവേഗം സാധാരണ ഗ്രാമീണ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി കേരള ബാങ്ക് സംഘങ്ങളിലെ ഉപഭോക്താക്കള്‍ക്കായി ആവിഷ്‌കരിച്ച മൊബൈല്‍ ബാങ്കിങ് ആപ്ലിക്കേഷനാണിത്.

കേരള ബാങ്കിന്റെ രൂപീകരണ വ്യവസ്ഥകളില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്നോട്ടുവെച്ച സുപ്രധാന വ്യവസ്ഥകളില്‍ ഒന്നായ ഏകീകൃത കോര്‍ബാങ്കിങ് വിജയകരമായി പൂര്‍ത്തീകരിച്ചതിന്റെ ഗുണഫലമാണ് ഡിജിറ്റല്‍ സേവനങ്ങള്‍ കേരള ബാങ്കിലൂടെ എത്തിക്കാന്‍ സഹായിച്ചത്.

മൊബൈല്‍ ബാങ്കിങ് സൗകര്യം, മറ്റേതൊരു ബാങ്ക് അക്കൗണ്ടിലേക്കും പണം കൈമാറ്റം ചെയ്യുന്നതിനുള്ള സൗകര്യം, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി ഉള്‍പ്പെടെയുള്ള ബില്ലുകള്‍ അടയ്ക്കുന്നതിനും ഫോണ്‍ റീചാര്‍ജ് ചെയ്യുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കോബാങ്കിലൂടെ പണം അയക്കുന്നതിനും സ്വീകരിക്കുന്നതിനുള്ള സൗകര്യം സംഘങ്ങളിലെ ഉപഭോക്താക്കള്‍ക്കുണ്ട്. ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ സൗകര്യം ലഭ്യമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.