തൊഴിലുറപ്പ് പണിക്കിടെ കടന്നല്‍ ആക്രമണം; തൃശൂരില്‍ ഒരാള്‍ മരിച്ചു; ഏഴ് പേര്‍ക്ക് പരിക്ക്

തൊഴിലുറപ്പ് പണിക്കിടെ കടന്നല്‍ ആക്രമണം; തൃശൂരില്‍ ഒരാള്‍ മരിച്ചു; ഏഴ് പേര്‍ക്ക് പരിക്ക്

തൃശൂര്‍: തൊഴിലുറപ്പ് പണിക്കിടെ തൊഴിലാളി കടന്നല്‍ കുത്തേറ്റ് മരിച്ചു. എടത്തിരുത്തി കമ്മായി റോഡ് സ്വദേശി തിലകനാണ് (70) മരിച്ചത്. തൃശൂര്‍ എടത്തിരുത്തിയില്‍ ജോലി ചെയ്യുന്നതിനിടെ ഉച്ചക്ക് 12 ഓടെയാണ് സംഭവം. കൂടെ ഉണ്ടായിരുന്ന ഏഴ് തൊഴിലാളികള്‍ക്കും കുത്തേറ്റു. കടന്നല്‍ കൂട് ഇളകി കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു.

എടത്തിരുത്തി കൊപ്രക്കളം തെക്ക് ഭാഗത്ത് 23 തൊഴിലുറപ്പ് തൊഴിലാളികള്‍ ചേര്‍ന്ന് തോട് വൃത്തിയാക്കുന്നതിനിടെ പുല്‍ക്കാടുകള്‍ വെട്ടുമ്പോള്‍ കടന്നല്‍ കൂട് ഇളകി കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ഓടിയെങ്കിലും തിലകന് ഓടി രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. കുത്തേറ്റ എട്ടുപേരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും തിലകന്‍ മരണപ്പെടുകയായിരുന്നു.

പരിക്കേറ്റ മറ്റ് തൊഴിലാളികളെ കരാഞ്ചിറ, കാട്ടൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ചികിത്സയിലാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.