മലയാളി സൈനികൻ രാജസ്ഥാനിൽ പാമ്പുകടിയേറ്റ് മരിച്ചു

മലയാളി സൈനികൻ രാജസ്ഥാനിൽ പാമ്പുകടിയേറ്റ് മരിച്ചു

കൊച്ചി: മലയാളി സൈനികൻ രാജസ്ഥാനിൽ ജോലിക്കിടെ പാമ്പുകടിയേറ്റ് മരിച്ചു. ആലപ്പുഴ പട്ടണക്കാട് മൊഴികാട്ട് കാർത്തികേയന്റെ മകൻ വിഷ്ണുവാണ് (32) മരിച്ചത്. ജയ്‌സൽമേറിൽ പട്രോളിംഗിനിടെ പുലർച്ചെ മൂന്ന് മണിയോടെയാണ് വിഷ്ണുവിന് പാമ്പുകടിയേറ്റത്.

തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് വൈകിട്ട് കൊച്ചി വിമാനത്താവളത്തിൽ എത്തിക്കും. വിഷ്ണു വിവാഹിതനാണ്. അളകയാണ് ഭാര്യ, മകൻ: ധ്രുവിക്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.