ന്യൂഡൽഹി: ഡല്‍ഹിയുടെ നാല് അതിര്‍ത്തികളില്‍ കര്‍ഷകര്‍ ഇന്ന് ട്രാക്ടര്‍ റാലി നടത്തും. റിപ്പബ്ലിക് ദിനത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന കൂറ്റന്‍ ട്രാക്ടര്‍ റാലിക്ക് മുന്നോടിയായുള്ള റിഹേഴ്സല്‍ ആണെന്നാണ് കര്‍ഷക സംഘടനകള്‍ നല്‍കുന്ന വിശദീകരണം.
കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന പ്രക്ഷോഭം ഒരു മാസം പിന്നിട്ടിരിക്കുകയാണ്. കേന്ദ്ര സർക്കാരുമായി പല തവണ ചർച്ചകൾ സംഘടിപ്പിച്ചുവെങ്കിലും എല്ലാം പരാജയത്തിൽ ആണ് പര്യവസാനിച്ചത്.
ഈ മാസം 23 മുതല്‍ 25 വരെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കാന്‍ കിസാന്‍ സംഘര്‍ഷ് ഏകോപന സമിതി തീരുമാനിച്ചിട്ടുണ്ട്. പല്‍വാലില്‍ നിന്ന് ഗാസിപൂരിലേക്കുമാണ് ഒരേസമയം റാലികള്‍ പോകുന്നത്. രാവിലെ പതിനൊന്നിനാണ് ട്രാക്ടര്‍ റാലികള്‍ ഫ്ലാഗ് ഓഫ് ചെയ്യുന്നത്.