പിന്നെയും തോറ്റ് മഞ്ഞപ്പട

പിന്നെയും തോറ്റ് മഞ്ഞപ്പട

ഗോവ: ഐഎസ്‌എലില്‍ ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒഡിഷ എഫ്സിയോട് പരാജയം ഏറ്റു വാങ്ങി. 2-4നാണ് തോല്‍വി. ഹാട്രിക്ക് നേടി ദ്യേഗോ മൗറീസിയോ ബ്ലാസ്റ്റേഴ്സിന്റെ പരാജയം ഉറപ്പിച്ചു. നാലാമത്തേത് ഒഡിഷ ക്യാപ്റ്റന്‍ സ്റ്റീവന്‍ ടെയ്ലറുടെ വക ആയിരുന്നു. ആദ്യം ഗോള്‍ നേടിയത് ബ്ലാസ്റ്റേഴ്‌സ് ആയിരുന്നു. ജോര്‍ദാന്‍ മറെയാണ് ഗോളടിച്ചത്. ഗാരി ഹൂപ്പര്‍ അവസാന നിമിഷം ബ്ലാസ്റ്റേഴ്സിന്റെ വിജയ പ്രതീക്ഷ നൽകിയെങ്കിലും അത് പാടെ തകർന്നു വീണു.

കഴിഞ്ഞമത്സരത്തില്‍ മുംബൈക്ക് എതിരെ പരാജയപ്പെട്ട ടീമില്‍ നിന്ന് കാര്യമായ മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. ഹൈദരാബാദിന് എതിരായ മത്സരത്തില്‍ തിളങ്ങിയ മലയാളി താരം ഹക്കുവും രാഹുലും ആദ്യ ഇലവനില്‍ തിരികെയെത്തി യിരുന്നു.

ഒൻപത് കളിയില്‍ ഒരു ജയം മാത്രമായി പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. അഞ്ച് തോല്‍വിയും ആറ് പോയിന്റും ഇവർ നേടി. ആറ് കളിയും തോറ്റ ടീമാണ് ഒഡിഷ. ഒഡിഷയുടെ ആദ്യ ജയമാണിത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.