ഐഎസില്‍ പ്രവര്‍ത്തിച്ച മലയാളിക്ക് ഏഴ് വര്‍ഷം കഠിന തടവ്

ഐഎസില്‍ പ്രവര്‍ത്തിച്ച മലയാളിക്ക്  ഏഴ് വര്‍ഷം കഠിന തടവ്

ന്യൂഡല്‍ഹി: ഇസ്ലാമിക ഭീകര സംഘടനയായ ഐഎസില്‍ പ്രവര്‍ത്തിച്ച മലയാളിക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷ. കണ്ണൂര്‍ സ്വദേശി ഷാജഹാനെയാണ് ഡല്‍ഹി എന്‍ഐഎ കോടതി ഏഴ് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചത്. 2017 ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2016 ഒക്ടോബറില്‍ ഐഎസില്‍ ചേരാനായി തുര്‍ക്കിയിലേക്ക് പോയി എന്നാണ് ഇയാളുടെ പേരിലുള്ള കേസ്.

ആദ്യം മലേഷ്യവഴി തുര്‍ക്കിയിലേക്ക് പോകാന്‍ ശ്രമം നടത്തി. തുര്‍ക്കി സിറിയ അതിര്‍ത്തിയില്‍ വച്ച് ഇയാളെ പിടികൂടുകയും ചെയ്തു. എന്നാല്‍ പിന്നീട് തായ്ലന്റ് വഴി തുര്‍ക്കിയിലേക്ക് പോകൂന്നതിനിടെ വീണ്ടും പിടിയിലായി. കുടുംബത്തോടൊപ്പം അവിടെ എത്താനാണ് ശ്രമം നടത്തിയത്.

ഇവരെ പിന്നീട് രാജ്യത്തേക്ക് തിരിച്ചയക്കുകയായിരുന്നു. ഇയാളെ സഹായിച്ച ചെന്നൈ സ്വദേശിയെയും അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ വിചാരണ തുടരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.