മുംബൈ: മുംബൈ ബാന്ദ്രയിലെ ആശുപത്രിയില്‍ വൻ തീപിടിത്തം. പുലര്‍ച്ചെ രണ്ടുമണിക്കായിരുന്നു സംഭവം. തീപിടുത്തത്തെ തുടർന്ന് പത്ത് നവജാതശിശുക്കള്‍ പൊള്ളലേറ്റു മരിച്ചു. ഏഴുകുഞ്ഞുങ്ങളെ രക്ഷിച്ചു. ഒരു ദിവസം മുതല്‍ മൂന്നുമാസം വരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം.