തിയേറ്ററുകളില്‍ 50 ശതമാനം ആളുകൾ മതി; തീരുമാനം മാറ്റി തമിഴ്നാട് സര്‍ക്കാര്‍

തിയേറ്ററുകളില്‍ 50 ശതമാനം ആളുകൾ മതി; തീരുമാനം മാറ്റി തമിഴ്നാട് സര്‍ക്കാര്‍

ചെന്നൈ: തമിഴ്നാട്ടിലെ തിയേറ്ററുകളില്‍ 50 ശതമാനം സീറ്റില്‍ ആളെ ഇരുത്തി സിനിമകള്‍ പ്രദര്‍ശിപ്പിക്കാം എന്ന തീരുമാനം കൈക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍. നൂറ് ശതമാനം സീറ്റിലും പ്രേക്ഷകരെ അനുവദിച്ച തീരുമാനം സംസ്ഥാന വ്യാപകമായി വലിയ പ്രതിഷേധങ്ങൾ ഉയർത്തിയിരുന്നു.

വലിയ പ്രതിഷേധം ഉയര്‍ന്നതിന് പുറമെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും മദ്രാസ് ഹൈക്കോടതിയുടേയും ഇടപെടലുണ്ടായതാണ് തീരുമാനത്തില്‍ നിന്ന് തമിഴ്നാട് സര്‍ക്കാര്‍ പിന്നോട്ട് പോകാനുള്ള കാരണം. തിയേറ്ററുകള്‍ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കും ഉണ്ടാകുന്ന നഷ്ടം നികത്താനായി കൂടുതല്‍ ഷോകള്‍ നടത്താം എന്നും തീരുമാനമായി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.