അതി തീവ്ര വൈറസ് ബാധിച്ചവരുടെ എണ്ണം 90 ആയി

അതി തീവ്ര വൈറസ് ബാധിച്ചവരുടെ എണ്ണം 90 ആയി

ഡല്‍ഹി: രാജ്യത്ത് ജനിതക മാറ്റം വന്ന അതി തീവ്ര വൈറസ് എട്ടുപേരില്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ അതി തീവ്ര വൈറസ് ബാധ കണ്ടെത്തിയവരുടെ എണ്ണം 90 ആയി എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ചവരെയെല്ലാം പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളിലാക്കി.

തീവ്ര വ്യാപന ശേഷിയുള്ളതാണ് ജനിതക മാറ്റം വന്ന വൈറസ്. രോഗം അതിവേഗം പടരാനുള്ള സാധ്യത ഉണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. പുതിയ വൈറസിനെ കണ്ടെത്തിയ സാഹചര്യത്തില്‍ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും നിരീക്ഷണം കര്‍ശനമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.