ന്യൂഡല്‍ഹി: പ്രവാസികളുടെ വിദേശ രാജ്യങ്ങളിലെ സേവനങ്ങള്‍ മഹത്തരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രവാസികളുടെ വിദേശ രാജ്യങ്ങളിലെ സേവനങ്ങള്‍ മഹത്തരമാണെന്നും മോഡി പറഞ്ഞു. പതിനാറാമത് പ്രവാസി ഭാരതീയ് ദിവസ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കൊവിഡ് പശ്ചാത്തലത്തില്‍ വെര്‍ച്വലായാണ് ഉദ്ഘാടനം നടന്നത്. 'ആത്മനിര്‍ഭര്‍ ഭാരതിനെ പ്രോത്സാഹിപ്പിക്കുക' എന്നതാണ് പതിനാറാമത് പ്രവാസി ഭാരതീയ കണ്‍വെന്‍ഷന്‍ 2021 ന്റെ പ്രമേയം. വിദേശ ഇന്ത്യക്കാരുമായി ഇടപഴകുന്നതിനും ബന്ധപ്പെടുന്നതിനുമുള്ള ഒരു പ്രധാന വേദിയാണ് പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷന്‍.