മുംബൈ: മഹാരാഷ്ട്രയില്‍ ബാന്ദ്രയിലെ ജനറല്‍ ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ കുട്ടികള്‍ മരണപ്പെട്ടത് ഒക്‌സിജന്‍ ലഭിക്കാതെയും പൊള്ളലേറ്റുമെന്നും റിപ്പോര്‍ട്ട്. മരണപ്പെട്ട പത്ത് കുട്ടികളില്‍ മൂന്നുപേര്‍ മാത്രമാണ് പൊള്ളലേറ്റ് മരിച്ചത്. എന്നാൽ ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടതാണു മറ്റു കുഞ്ഞുങ്ങളുടെ മരണകാരണം.
തീപിടുത്തിന്റെ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണ് എന്ന് പറയുന്നുണ്ടെങ്കിലും ഇതില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ഇതേ തുടർന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സിക്ക് ന്യൂബോണ്‍ കെയ ര്‍ യൂണിറ്റില്‍ (എസ്‌എന്‍സിയു) ഇന്നലെ പുലര്‍ച്ചെ രണ്ടിനായിരുന്നു ദുരന്തം. മരിച്ചവരില്‍ മാതാപിതാക്കൾ ഉപേക്ഷിച്ച കുഞ്ഞും ഉള്‍പ്പെടുന്നുണ്ട്.