ഉടമയുടെ പിഴവുകൊണ്ടല്ലാതെ പണം നഷ്ടപ്പെട്ടാല്‍ ഉത്തരവാദിത്തം ബാങ്കിന്; ദേശീയ ഉപഭോക്തൃ കമ്മിഷന്‍

ഉടമയുടെ പിഴവുകൊണ്ടല്ലാതെ പണം നഷ്ടപ്പെട്ടാല്‍ ഉത്തരവാദിത്തം ബാങ്കിന്; ദേശീയ ഉപഭോക്തൃ കമ്മിഷന്‍

ന്യൂഡല്‍ഹി: അക്കൗണ്ട് ഉടമയുടെ പിഴവുമൂലമല്ലാതെ പണം നഷ്ടപ്പെട്ടാല്‍ ഉത്തരവാദിത്തം ബാങ്കിനു തന്നെയെന്നു ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍. മഹാരാഷ്ട്രസ്വദേശിയായ ജെസ്ന ജോസിന് അനുകൂലമായി ജില്ലാ സംസ്ഥാന ഫോറങ്ങള്‍ നല്‍കിയ ഉത്തരവിനെതിരെ എച്ച്‌ഡിഎഫ്സി ബാങ്ക് നല്‍കിയ ഹര്‍ജി ദേശീയ ഫോറം തള്ളി. പ്രവാസിയുടെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കപ്പെട്ടതിനു ബാങ്ക് നടപടിയെടുക്കാത്തതിനെതിരെയാണ് ജെസ്ന പിതാവു മുഖേന ജില്ലാ ഫോറത്തില്‍ പരാതി സമര്‍പ്പിച്ചത്.

ഫോറെക്സ് കാര്‍ഡുള്ള അക്കൗണ്ടില്‍ നിന്ന് 6000 യുഎസ് ഡോളര്‍ പിന്‍വലിക്കപ്പെട്ടെന്നായിരുന്നു കണ്ടെത്തിയത്. കാര്‍ഡ് ഹാക്ക് ചെയ്യപ്പെടാനോ വ്യാജ കാര്‍ഡ് ഉപയോഗിച്ചിരിക്കാനോ ഉള്ള സാധ്യത തള്ളിക്കളയാനാവില്ല. കാര്‍ഡ് മോഷ്ടിക്കപ്പെട്ടെന്നു തെളിവില്ലാത്തപ്പോള്‍ ഉത്തരവാദിത്തം ബാങ്കിനു തന്നെയാണ്. അക്കൗണ്ട് ഉടമയുടേതല്ല പിഴവെങ്കില്‍ ഉത്തരവാദിത്തം ബാങ്കിനെന്ന് റിസര്‍വ് ബാങ്ക് 2017 ജൂലൈ ആറിന്റെ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുമുണ്ട് ദേശീയ ഫോറം അംഗം ജി.വിശ്വനാഥന്‍ ഉത്തരവില്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.