മുംബൈ: മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലുള്ള അകോലെയില്‍ ഗൂഗിള്‍മാപ്പ് നോക്കി ഓടിച്ചകാര്‍ അണക്കെട്ടില്‍ വീണ് വ്യാപാരിക്ക് ദാരുണാന്ത്യം. പൂനെ പിംപ്രി-ചിഞ്ച്‌വാഡില്‍ താമസിക്കുന്ന വ്യാപാരി സതിഷ് ഗുലെ (34)യാണ് അപകടത്തില്‍ മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ ഗുരു ശേഖര്‍, സമീര്‍ രാജുര്‍കര്‍ എന്നിവര്‍ നീന്തി രക്ഷപ്പെട്ടു .
ഓടിയെത്തിയ നാട്ടുകാരാണ് മൃതദേഹവും കാറും അണക്കെട്ടില്‍നിന്ന് കരക്കെത്തിച്ചത്. ശനിയാഴ്ച രാത്രി അകോലെക്കടുത്തുള്ള കല്‍സുബായ് മലകയറാന്‍ പോയതായിരുന്നു മൂവരും. കോട്ടുലില്‍നിന്ന് അകോലെയിലേക്കുള്ള എളുപ്പവഴിക്കായാണ് ഇവര്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം ആശ്രയിച്ചത്.
മഴക്കാലത്ത് വെള്ളംകയറി പാലംമുങ്ങുകയും അപകടാവസ്ഥയില്‍ ആവുകയും ചെയ്തതോടെ ഗതാഗതം നിരോധിച്ച വഴിയിലൂടെയായിരുന്നു ഇവരുടെ യാത്ര. എന്നാല്‍ ഇതുസംബന്ധിച്ച അറിയിപ്പുബോര്‍ഡുകളൊന്നും വഴികളില്‍ സ്ഥാപിച്ചിരുന്നിെല്ലന്ന് പോലീസ് പറയുന്നു.