കേന്ദ്രമന്ത്രി ശ്രീപദ് നായിക്കിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്; ഭാര്യയും സഹായിയും മരിച്ചു

കേന്ദ്രമന്ത്രി ശ്രീപദ് നായിക്കിന്  വാഹനാപകടത്തില്‍ ഗുരുതര പരിക്ക്; ഭാര്യയും സഹായിയും മരിച്ചു

അങ്കോള: കേന്ദ്രമന്ത്രി ശ്രീപദ് നായിക് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഭാര്യ വിജയയും സഹായി ദീപക്കും മരിച്ചു. മന്ത്രിക്ക് ഗുരുതര പരിക്ക്. ഉത്തര കര്‍ണാടക ജില്ലയില്‍ അങ്കോള സ്റ്റേഷന്‍ പരിധിയില്‍ ഹൊസകംബി ഹില്ലുരിൽ ഇന്നലെ രാത്രി എട്ടിനായിരുന്നു അപകടം. മന്ത്രിയെയും കൂടെയുണ്ടായിരുന്നവരെയും ഗോവയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്‌തെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

മന്ത്രിയുടെ കൂടെ ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. വാഹനം കീഴ്‌മേല്‍ മറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഗോകര്‍ണത്തേക്കുള്ള യാത്രയിലായിരുന്നു മന്ത്രിയും കുടുംബവും. ഭാര്യ സംഭവ സ്ഥലത്തുതന്നെ മരിച്ചു. സഹായി ആശുപത്രിയിലേക്കുള്ള യാത്രക്കിടെയാണ് മരിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.