കെസിബിസി മീഡിയ അവാർഡുകൾ വിതരണം ചെയ്തു

കെസിബിസി മീഡിയ അവാർഡുകൾ വിതരണം ചെയ്തു

കൊച്ചി: കെസിബിസി മീഡിയ കമ്മീഷൻറെ 2023 ലെ അവാർഡുകൾ കൊച്ചിയിൽ വിതരണം ചെയ്തു. പ്രഫ.എം തോമസ് മാത്യു, റവ. ഡോ. തോമസ് മൂലയിൽ, ഷീല ടോമി, പൗളി വത്സൻ, അഭിജിത് ജോസഫ്‌, ജോർജ് കണക്കശേരി, പ്രഫ. കെ. വി. തോമസ് കൈമലയിൽ എന്നിവർക്കാണ് അവാർഡുകൾ വിതരണം ചെയ്തത്.

സുവിശേഷം എന്ന് പറയുന്നത് ഒരു മതപ്രചരണമല്ല. അത് ക്രിസ്തുവിന്റെ മൂല്യങ്ങളുടെ ജീവിതത്തിന്റെ ആകെ തുകയാണെന്ന് തലശേരി അതിരൂപത ആർച്ച് ബിഷപ്പും കെസിബിസി മീഡയ കമ്മീഷൻ ചെയർമാനുമായ മാർ ജോസഫ് പാംപ്ലാനി അധ്യക്ഷ പ്രസം​ഗത്തിൽ പറഞ്ഞു.

ക്രിസ്ത്യൻ രാജ്യങ്ങളുടെ ഭരണഘടനയും ഇന്ത്യയുടെ ഭരണഘടനയും ഒന്നാണെന്ന് ഒരിക്കൽ ഡോ.ബി ആർ അംബേദ്കർ പറഞ്ഞിട്ടുണ്ട്, ക്രിസ്തുവിന്റെ സുവിശേഷവും മനുഷ്യത്വവും ഒന്നു തന്നെയാണ്. അതുകൊണ്ട് മനുഷ്യത്വത്തെ പ്രഘോഷിക്കാൻ നമ്മളെടുക്കുന്ന മൂല്യങ്ങൾ ഭരണഘടനയുടെ മൂല്യങ്ങൾ തന്നെയാണെന്നും ബിഷപ്പ് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.