പ്രസംഗ മികവിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം നേടി മലയാളി വിദ്യാർത്ഥിനി

പ്രസംഗ മികവിന്  പ്രധാനമന്ത്രിയുടെ അഭിനന്ദനം നേടി മലയാളി വിദ്യാർത്ഥിനി

ന്യൂഡൽഹി: ദേശീയ യൂത്ത് പാര്‍ലമെന്റിലെ പ്രസംഗ മികവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുമോദനത്തിനർഹയായി മലയാളി പെണ്‍കുട്ടി. അരുവിത്തറ സെന്‍റ് ജോര്‍ജ് കോളേജിലെ മൂന്നാം വര്‍ഷ ബി.എ ഇംഗ്ലീഷ് വിദ്യാർത്ഥിനി മുംതാസ് ആണ് തന്റെ വാക്ചാതുരിയിലൂടെ പ്രധാനമന്ത്രിയുടെ അഭിനന്ദനം നേടിയെടുത്തത്. മുംതാസ് പ്രസംഗിക്കുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത്.

ഇന്ത്യന്‍ പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ ഇന്നലെ നടന്ന മത്സരത്തില്‍ മുംതാസ് മികവ് പുലര്‍ത്തിയെന്ന് മോദി പറഞ്ഞു. പാര്‍ലമെന്‍റിലെ പ്രസംഗ മികവ് പരിഗണിച്ച്‌ ജനുവരി 26ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കാന്‍ മുംതാസിന് അവസരം ലഭിച്ചിട്ടുണ്ട്. എം.ജി സര്‍വകലാശാലയിലെ മികച്ച എന്‍എസ്‌എസ് വോളണ്ടിയറായും മുംതാസ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.