ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായി രണ്ടാം ദിനവും പെട്രോള്‍ വില വര്‍ദ്ധനവ്. 25 പൈസയുടെ വര്‍ദ്ധനവാണ് രണ്ടാം ദിനം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില എണ്‍പത്തിയഞ്ചിലേക്ക് അടുത്തു. 84.84 രൂപയാണ് നിലവില്‍ കൊച്ചിയിലെ പെട്രോള്‍ വില.
ഡല്‍ഹിയില്‍ പെട്രോള്‍ വില 84.70 രൂപയില്‍ എത്തിയിരിക്കുകയാണ്. ഡീസല്‍ 74.88 രൂപ. ഇന്നലെയും പെട്രോള്‍ വിലയില്‍ ഇരുപത്തിയഞ്ചു പൈസ കൂടിയിരുന്നു. കുറച്ചു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്നലെ ഇന്ധനവിലയില്‍ എണ്ണ കമ്പനികൾ മാറ്റം വരുത്തിയിരിക്കുന്നത്.