ആര്‍മി ഗേറ്റിന് സമീപം ഭീകരാക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് യുഎല്‍എഫ്എ

ആര്‍മി ഗേറ്റിന് സമീപം ഭീകരാക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് യുഎല്‍എഫ്എ

ദിസ്പൂര്‍: അസമിലെ ജോര്‍ഹത് സൈനിക സ്റ്റേഷന്റെ ആര്‍മി ഗേറ്റിന് സമീപം ഭീകരാക്രമണം. ഗേറ്റിന് അടുത്തുള്ള ചവറ്റുകുട്ടയില്‍ നിക്ഷേപിച്ച ബോംബ് പൊട്ടിത്തെറിച്ചു. തീവ്രത കുറഞ്ഞ ബോംബാണ് പൊട്ടിത്തെറിച്ചത്. ആക്രമണത്തില്‍ ആളപായമില്ല. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം.

ആക്രമണത്തിന്റെ ഉത്തരവാദിത്വം നിരോധിത സംഘടനയായ യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം ഇന്‍ഡിപെന്‍ഡന്റ് (യുഎല്‍എഫ്എ) ഏറ്റെടുത്തു. മേഖലയില്‍ സൈന്യവും പൊലീസും സംയുക്തമായി പരിശോധന നടത്തി വരികയാണ്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്ന് അസം പൊലീസ് അറിയിച്ചു.

കഴിഞ്ഞ ഒരു മാസത്തിനിടെ അസമില്‍ യുഎല്‍എഫ്എ നടത്തുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്. തിന്‍സുകിയ ജില്ലയിലെ ആര്‍മി ക്യാമ്പിന്റെ ഹേറ്റിന് സമീപം ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് ആദ്യത്തെ ആക്രമണം ഉണ്ടായത്. നവംബര്‍ 22 നായിരുന്നു ഇത് നടന്നത്. പിന്നീട് ഡിസംബര്‍ ഒമ്പതിന് ജോയ്സാഗറിലെ സിആര്‍പിഎഫ് ക്യാമ്പിന് സമീപവും ആക്രമണം ഉണ്ടായി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.