ന്യൂഡല്‍ഹി: വീട്ടിലെ ഒന്നാംനിലയുടെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് വീണ് മാരകമായി പരിക്കേറ്റ ഒന്നരവയസുകാരിയായ ധനിഷ്തയെ ജനുവരി എട്ടിന് വൈകിട്ട് ഡല്‍ഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയിലേക്ക് കൊണ്ടുവന്നത് അത്യാസന്ന നിലയിലായിരുന്നു. മരുന്നുകളോട് കുഞ്ഞ് പ്രതികരിച്ചില്ല. ജനുവരി 11ന് മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
എന്നാൽ തങ്ങളുടെ കുഞ്ഞിനെ നഷ്ടമായെങ്കിലും മറ്റേതെങ്കിലും കുഞ്ഞുങ്ങള്‍ക്ക് ജീവിതത്തിലേക്ക് തിരികെയെത്താന്‍ ഇതുവഴി സാധിക്കുമെങ്കില്‍ അതിനുവേണ്ടി തയ്യാറായിരുന്നു മാതാപിതാക്കൾ. അങ്ങനെ അവയവങ്ങള്‍ ആവശ്യമായി വന്ന അഞ്ച് കുഞ്ഞുങ്ങളെ ആശുപത്രി അധികൃതരുടെ സഹായത്തോടെ പിതാവ് ആശിഷ് കുമാര്‍ കണ്ടെത്തുകയായിരുന്നു.
തങ്ങളുടെ മകള്‍ അഞ്ച് കുഞ്ഞുങ്ങളിലൂടെ എക്കാലവും ജീവിക്കുമെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മരണാനന്തര അവയവദാനമാണ് ഡൽഹിയിൽ നടന്നത്.