ന്യൂഡൽഹി: ലോകമെമ്പാടുമുള്ളവർക്ക് ക്രിസ്തുമസ് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഈ ആഘോഷവേളയിൽ സന്തോഷവും സമാധാനവും സമൃദ്ധിയും സമൂഹത്തിലുണ്ടാകട്ടെയെന്ന് പ്രധാനമന്ത്രി ട്വിറ്റ് ചെയ്തു.
” ക്രിസ്തുമസ് ആശംസകൾ! ഈ ആഘോഷവേളയിൽ സന്തോഷത്തിന്റേയും സമാധാനത്തിന്റേയും സമൃദ്ധിയുടേയും ചൈതന്യം സമൂഹത്തിലുണ്ടാകട്ടെ. ക്രിസ്തുമസിന്റെ സുപ്രധാന ആശയമായ ഐക്യവും കാരുണ്യവും നമ്മുക്ക് ആഘോഷിക്കാം. സന്തോഷവും ആരോഗ്യവുമുള്ള ഒരു ലോകത്തിനായി ഒത്തൊരുമിച്ച് പ്രവർത്തിക്കാം. യേശു ദേവന്റെ ശ്രേഷ്ഠമായ ചിന്തകളെ ഈ ദിനത്തിൽ സ്മരിക്കാം”- എന്നായിരുന്നു പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശം.