ന്യൂഡൽഹി: കേന്ദ്രസര്‍വീസിലെ 56 ഒഴിവുകളിലേക്ക് യു.പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് പ്രൊഫസറുടെ 54 ഒഴിവുകളും അസിസ്റ്റന്റ് ഡയറക്ടറുടെ രണ്ട് ഒഴിവുകളുമാണുള്ളത്. 40 വയസ്സാണ് പ്രായപരിധി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമമന്ത്രാലയത്തിന് കീഴിലാണ് ഒഴിവ്.
ഡെര്‍മറ്റോളജി, വെനെറിയോളജി ആന്‍ഡ് ലെപ്രസി (ആറ്), മെഡിക്കല്‍ ഗാസ്ട്രോഎന്ററോളജി (ഏഴ്) ഓഫ്താല്‍മോളജി (13), ഒബ്സ്റ്റെട്രിക്സ് ആന്‍ഡ് ഗൈനക്കോളജി(19), പീഡിയാട്രിക് കാര്‍ഡിയോളജി (രണ്ട്), പീഡിയാട്രിക് സര്‍ജറി (ഒന്ന്), പ്ലാസ്റ്റിക് ആന്‍ഡ് റീകണ്‍സ്ട്രക്ടീവ് സര്‍ജറി (ആറ്) എന്നിങ്ങനെയാണ് ഒഴിവുകൾ.
വിശദവിവരങ്ങള്‍ upsconline.ac.in എന്ന വെബ്സൈറ്റിലുണ്ട്. അപേക്ഷ ഓണ്‍ലൈനായി അയക്കാം. ജനുവരി 28 ആണ് അപേക്ഷ അയക്കേണ്ട അവസാന തീയതി.