ഇംഫാല്‍: മണിപ്പൂരിലെ പ്രശസ്ത ഗായകനും ഗാന രചയിതാവുമായ അഖു ചിംഗങ്ബാമിനെ അജ്ഞതരായ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയി.
ഭാര്യയെയും അമ്മയെയും തോക്കിന്‍ മുനയില്‍ നിര്‍ത്തിയ ശേഷമാണ് അബുവിനെ തട്ടിക്കൊണ്ടുപോയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇംഫാല്‍ ഈസ്റ്റിലെ ഖുറായി സ്വദേശിയാണ് അഖു ചിംഗങ്ബാം.'ഇംഫാല്‍ ടാക്കീസ്' എന്ന ഫോക്ക് റോക്ക് ബാന്‍ഡിന്റെ സ്ഥാപകനുമാണ് അഖു.
മെയ് മൂന്ന് മുതല്‍ മെയ്തികളും കുക്കികളും തമ്മിലുള്ള വംശീയ കലാപത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ് മണിപ്പൂര്‍.