തണുപ്പിൽ വിറച്ച്‌ ഉത്തരേന്ത്യ

തണുപ്പിൽ വിറച്ച്‌ ഉത്തരേന്ത്യ

ന്യൂഡൽഹി: കൊടും തണുപ്പിൽ വിറച്ച്‌ ഉത്തരേന്ത്യ. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡൽഹിയിൽ ട്രെയിന്‍, റോഡ്, വിമാന സര്‍വ്വീസുകള്‍ തടസപ്പെടുകയുണ്ടായി. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ട 80 വിമാനങ്ങള്‍ വൈകുമെന്ന് അധികൃതര്‍ അറിയിക്കുകയുണ്ടായി. ഡൽഹി എയര്‍പോര്‍ട്ടിലേക്ക് എത്തിച്ചേരേണ്ട 50 വിമാനങ്ങളും വൈകും.

കാശ്മീരിൽ മൂന്ന് പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരിക്കുന്നത്. കാശ്മീരിലെ ദാല്‍ തടാകമടക്കം തണുത്തുറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.