കോയമ്പത്തൂര്‍: കോയമ്പത്തൂര്‍- ബംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം നിര്‍വഹിച്ചു. അയോധ്യയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സ് മുഖേനയായിരുന്നു ഉദ്ഘാടനം. നാളെ പുതുവര്‍ഷാരംഭത്തിലാണ് സര്‍വീസ് ആരംഭിക്കുന്നത്.
ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇന്നലെ സൗജന്യ പാസ് വഴി ട്രെയിനില്‍ കയറാനും അല്‍പദുരം യാത്ര ചെയ്യാനും അവസരം ലഭിച്ചു. രാവിലെ അഞ്ചിന് കോയമ്പത്തൂരില്‍ നിന്ന്
പുറപ്പെട്ട് 11.40ന് ബംഗളൂരുവില്‍ എത്തും. തിരികെ ഉച്ചയ്ക്ക് 1.40 ന് ബംഗളൂരുവില്‍ നിന്നു പുറപ്പെട്ട് രാത്രി എട്ടിന് കോയമ്പത്തൂരില്‍ തിരികെ എത്തും.