നിയമങ്ങള്‍ പിൻവലിക്കാതെ വാക്‌സിനെടുക്കില്ല; നിലപാട് വ്യക്തമാക്കി കർഷകർ

നിയമങ്ങള്‍ പിൻവലിക്കാതെ വാക്‌സിനെടുക്കില്ല; നിലപാട് വ്യക്തമാക്കി കർഷകർ

ന്യൂഡല്‍ഹി: മൂന്ന് കാര്‍ഷിക നിയമങ്ങളും പിൻവലിക്കാതെ വാക്‌സിനെടുക്കാനായി നാട്ടിലേക്ക് മടങ്ങി പോകില്ലെന്ന് കര്‍ഷകര്‍. രാജ്യത്ത് കോവിഡ് വാക്സിനേഷന്‍ അരംഭിച്ചതിന് പിന്നാലെയാണ് കര്‍ഷകര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കോവിഡ് വാക്സിന്‍ നല്‍കുന്നത്. തുടര്‍ന്ന് മുന്‍നിര പ്രവര്‍ത്തകര്‍, പ്രായമായവര്‍ എന്നിവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകരില്‍ അധികവും 50 വയസിന് മുകളില്‍ പ്രായമുള്ളവരാണ് എന്നതിനാല്‍ കര്‍ഷകരുടെ നിലപാട് കേന്ദ്ര സര്‍ക്കാരിന് ബുദ്ധിമുട്ടാകും.യാതൊരു ചെറുത്തുനില്‍പ്പുമില്ലാതെ കാര്‍ഷിക നിയമങ്ങള്‍ പാസാക്കാനുള്ള സര്‍ക്കാറിന്റെ തന്ത്രം മാത്രമാണ് ലോക്ക്ഡൗണ്‍ എന്നും കര്‍ഷകനായ ചംകൗര്‍ സിങ് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.