55 വർഷത്തെ കോൺ​ഗ്രസ് ബന്ധം അവസാനിപ്പിക്കുന്നു; മിലിന്ദ് ദേവ്റ കോൺഗ്രസ് വിട്ടു; ശിവസേനയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ടുകൾ

55 വർഷത്തെ കോൺ​ഗ്രസ് ബന്ധം അവസാനിപ്പിക്കുന്നു; മിലിന്ദ് ദേവ്റ കോൺഗ്രസ് വിട്ടു; ശിവസേനയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ടുകൾ

മുംബൈ: കോൺഗ്രസിലെ പ്രാഥമികാംഗത്വം രാജിവെച്ച് മുൻ കേന്ദ്രമ​ന്ത്രി മിലിന്ദ് ദേവ്റ. 55 വർഷമായി കോൺഗ്രസുമായുള്ള തന്റെ ബന്ധം അവസാനിപ്പിക്കുകയാണെന്ന് ദേവ്റ പറഞ്ഞു. എന്റെ രാഷ്ട്രീയ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു അധ്യായത്തിന് അന്ത്യം കുറിക്കുകയാണ്. കോൺഗ്രസിലെ പ്രാഥമികാംഗത്വം ഞാൻ രാജിവെച്ചു.

കോൺഗ്രസുമായുള്ള തന്റെ കുടുംബത്തിന്റെ 55 വർഷത്തെ ബന്ധത്തിനാണ് ഇതോടെ അന്ത്യമാവുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കൂടിയായ മുരളി ദേവ്റയുടെ മകൻ മിലിന്ദ് ദേവ്റ എക്സിൽ കുറിച്ചു. ഇത്രയും കാലം പാർട്ടിയിലെ നേതാക്കളും പ്രവർത്തകരും നൽകിയ പിന്തുണക്ക് നന്ദി പറയുകയാണെന്നും അദേഹം പറഞ്ഞു.

അതേസമയം, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ദേവ്റ ചേരുമെന്നാണ് റിപ്പോർട്ടുകൾ. മുംബൈ സൗത്ത് മണ്ഡലത്തിന് മേൽ ശിവസേന അവകാശവാദം ഉന്നയിച്ചത് ദേവ്റയുടെ അതൃപ്തിക്ക് കാരണമായിരുന്നു. അതേ സമയം ഇത്തരം വാർത്തകൾ സ്ഥിരീകരിക്കാൻ ​ദേവ്റ തയാറായില്ല. ഏത് പാർട്ടിയിൽ ചേരണമെന്നും ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അദേഹം കൂട്ടിച്ചേർത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.