ഇംഫാല്‍: ഭാരത് ജോഡോ ന്യായ് യാത്രയ്ക്കായി രാഹുല്‍ സഞ്ചരിക്കുന്ന ബസില്‍ ലിഫ്റ്റ് മുതല്‍ കോണ്‍ഫറന്‍സ് റൂം വരെ. ബസിന് മുകളിലേക്ക് ഉയര്‍ന്നുവരുന്ന ലിഫ്റ്റ് ആണ് സജ്ജമാക്കിയിരിക്കുന്നത്. ലിഫ്റ്റില്‍ ബസിന് മുകളിലായി ഉയര്‍ന്ന് വരും. അവിടെ നിന്നും അദേഹം ജനങ്ങളോട് സംസാരിക്കും.
കൂടാതെ എട്ട് പേര്‍ക്ക് യോഗം ചേരാവുന്ന കോണ്‍ഫറന്‍സ് റൂമാണ് ബസിന് പിന്നിലുള്ളത്. യാത്രയ്ക്കിടെ ജനങ്ങളുമായി ഇവിടെ നിന്നാണ് രാഹുല്‍ ചര്‍ച്ച നടത്തുക. ബസിന് പുറത്ത് സ്ഥാപിച്ചിട്ടുള്ള സ്‌ക്രീനിലൂടെ അത് പുറത്തുള്ളവര്‍ക്ക് തല്‍സമയം കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ബസില്‍ ശുചിമുറിയും ഒരുക്കിയിട്ടുണ്ട്. തെലങ്കാന റജിസ്‌ട്രേഷനുള്ള വാഹനത്തിലാണ് ഭാരത് ജോഡോ ന്യായ് യാത്ര നടക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് കൂടുതല്‍ പ്രാധാന്യമേറുന്നു.