ആറ് മലയാളികള്‍ ഉള്‍പ്പെടെ 110 പേര്‍ക്ക് പത്മശ്രീ; ഒ. രാജഗോപാലിന് പത്മഭൂഷണ്‍

ആറ് മലയാളികള്‍ ഉള്‍പ്പെടെ 110 പേര്‍ക്ക് പത്മശ്രീ; ഒ. രാജഗോപാലിന് പത്മഭൂഷണ്‍

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആകെ 132 പേരാണ് ഇത്തവണ പത്മ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായത്.  അഞ്ച് പേര്‍ക്ക് പത്മവിഭൂഷണ്‍ പുരസ്‌കാരവും 17 പേര്‍ക്ക് പത്മഭൂഷണും ലഭിച്ചു. കൂടാതെ വിവിധ വിഭാഗങ്ങളിലെ 110 പത്മശ്രീ പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു.

മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, തെന്നിന്ത്യന്‍ നടന്‍ ചിരഞ്ജീവി, വൈജയന്തി മാല, പദ്മ സുബ്രഹ്മണ്യം, ബിന്ദേശ്വര്‍ പഥക് എന്നിവര്‍ക്കാണ് പത്മവിഭൂഷണ്‍. തമിഴ് നടന്‍ വിജയകാന്ത്, ജസ്റ്റിസ് ഫാത്തിമ ബീവി, ഉഷാ ഉതുപ്പ്, ഒ. രാജഗോപാല്‍ ഉള്‍പ്പെടെ 17 പേര്‍ക്കാണ് പത്മഭൂഷണ്‍.

അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീബായി, പി. ചിത്രന്‍ നമ്പൂതിരിപ്പാട്, കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, തെയ്യം കലാകാരന്‍ ഇ.പി.നാരായണന്‍, കാസര്‍കോട്ടെ പരമ്പരാഗത നെല്‍ക്കര്‍ഷകന്‍ സത്യനാരായണ ബെലരി, മുനി നാരായണ പ്രസാദ് എന്നീ മലയാളികളടക്കം 110 പേര്‍ക്കാണ് പത്മശ്രീ.

ബിന്ദേശ്വര്‍ പഥക്, ചിത്രന്‍ നമ്പൂതിരിപ്പാട്, ജസ്റ്റിസ് ഫാത്തിമ ബീവി, വിജയകാന്ത് എന്നിവര്‍ക്കടക്കം പത്മ പുരസ്‌കാരങ്ങളില്‍ ഒമ്പത് എണ്ണം മരണാനന്തര ബഹുമതിയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.